സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു സമീപം കാര്‍ നിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളുടെ ചിത്രം എടുക്കുകയും ചെയ്ത സംഭവത്തില്‍ സിനിമാ നടനെ രക്ഷിക്കാന്‍ പോലീസ് ശ്രമം

159

ലക്കാട്: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു സമീപം കാര്‍ നിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളുടെ ചിത്രം എടുക്കുകയും ചെയ്ത സംഭവത്തില്‍ സിനിമാ നടനെ രക്ഷിക്കാന്‍ പോലീസ് ശ്രമം. ഈ മാസം 27ന് പത്തിരിപ്പാലയിലെ സ്കൂളിലേക്കു പോയ പെണ്‍കുട്ടികള്‍ക്കു മുന്നിലായിരുന്നു നടന്‍റെ വിക്രിയ. കുട്ടികള്‍ ബഹളംവച്ചതോടെ നടന്‍ കാര്‍ ഓടിച്ചുപോയി. സംഭവമറിഞ്ഞ രക്ഷിതാക്കള്‍ കാര്‍ നന്പര്‍ സഹിതം ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി.
നന്പര്‍ പരിശോധിച്ചപ്പോള്‍ നടന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായെങ്കിലും പെണ്‍കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണു ചെയ്തത്. മൊഴിയെടുക്കാനെന്ന പേരില്‍ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ഒരു പോലീസുകാരന്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരായ പെണ്‍കുട്ടികള്‍ പറയുന്നു.
സന്ധ്യയ്ക്കു ശേഷം വനിതാ പോലീസിന്‍റെ അസാന്നിധ്യത്തിലാണ് വിദ്യാര്‍ഥിനികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
അതിനിടെ പരാതിക്കാരായ പെണ്‍കുട്ടികളിലൊരാള്‍ ഇന്നലെ ആത്മഹത്യയ്ക്കു ശ്രമിച്ചു. െവെകിട്ട് ഏഴുമണിയോടെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്തു കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തി ഫോണ്‍കോള്‍ വന്നതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഇതിനുശേഷമാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തക്കസമയത്ത് വീട്ടുകാര്‍ കണ്ടതിനാല്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച െവെകിട്ട് ആറരയോടെ പെണ്‍കുട്ടികളെ മൊഴിയെടുക്കാനെന്ന പേരില്‍ ഒറ്റപ്പാലം സ്റ്റേഷനിലേക്ക് വിളിപ്പിച്ച്‌ ഭീഷണിപ്പെടുത്തുകയും ഭാവി ഇല്ലാതാകുമെന്നും കേസ് പിന്‍വലിക്കുന്നതാണ് നല്ലതെന്നു പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ വ്യക്തമാക്കി.

കുട്ടികളുടെ പരാതിയില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹിന് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. പരാതിക്കാരായ കുട്ടികളും രക്ഷിതാക്കളും ഇന്ന് ജില്ലാ കലക്ടറെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നു രക്ഷിതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ െചെല്‍ഡ് െലെനും ഇടപെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY