പ്രതി പൊലീസ് കസ്റ്റഡിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ എസ്‌ഐയ്ക്കു സസ്പെന്‍ഷന്‍

205

വണ്ടൂര്‍ • മലപ്പുറം വണ്ടൂരില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ എസ്.െഎ: എസ്.ആര്‍.സനീഷിനെ സസ്പെന്‍ഡ് ചെയ്തു. രണ്ടു സിവില്‍ പൊലീസുകാരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെയാണ് അബ്ദുല്‍ ലത്തീഫിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കും.പൊലീസ് കസ്റ്റഡിയിലെ മരണമായതുകൊണ്ട് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശപ്രകാരം പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും വിഡിയോ ക്യാമറയില്‍ ചിത്രീകരിക്കും. ഓരോ ഘട്ടത്തിലും പൊലീസ് സര്‍ജന്‍ ചെയ്യാന്‍ പോകുന്നവ ക്യാമറയ്ക്കു മുന്നില്‍ വിശദീകരിച്ചശേഷമാകും പോസ്റ്റുമോര്‍ട്ടം നടപടികള്‍.മരണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊപ്പം ജില്ലാ ജഡ്ജി നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണവും ഉണ്ടാകും. ലോക്കല്‍ പൊലീസിനോ ഡിവൈഎസ്പി വരെയുളള ഉദ്യോഗസ്ഥര്‍ക്കോ ഇടപെടാനുളള സാഹചര്യമുണ്ടാകില്ലെന്നാണു പൊലീസ് നല്‍കുന്ന ഉറപ്പ്.
മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജില്ലാ ജഡ്ജിയുടെ അന്വേഷണവും സമാന്തരമായി നടക്കും. പൊലീസ് സ്റ്റേഷനിലെ മരണം രാഷ്ട്രീയ ആയുധമാക്കി യുഡിഎഫും ബിജെപിയും സജീവമായി രംഗത്തുണ്ട്.

NO COMMENTS

LEAVE A REPLY