സുകന്യ വധം : പ്രതി സൂരജുമായി തെളിവെടുപ്പ് ആരംഭിച്ചു

243

തലയോലപ്പറമ്പ് • ആശുപത്രി റിസപ്ഷനിസ്റ്റായിരുന്ന സുകന്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജുമായി തെളിവെടുപ്പ് ആരംഭിച്ചു. തലയോലപ്പറമ്പ് പെ‍ാതി റെയില്‍വേ മേല്‍പാലത്തിനു സമീപമുള്ള വിജനമായ റബര്‍ തോട്ടത്തിനടുത്തുള്ള പാറമടയിലാണ് വടയാര്‍ കിഴക്കേക്കര പട്ടുമ്മേല്‍ സുകന്യയുടെ (22) മൃതദേഹം ജീര്‍ണിച്ചനിലയില്‍ കണ്ടെത്തിയത്. സുകന്യ ഗര്‍ഭിണിയായിരുന്നു. പ്രതി സൂരജ് (27) മൃതദേഹം കെട്ടാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍ വെള്ളൂര്‍ ഇറുമ്പയത്തെ റോഡരികില്‍ വലിച്ചെറിഞ്ഞതു പെ‍ാലീസിനു കാണിച്ചുകൊടുത്തു. കഴുത്തില്‍ കയര്‍ കൊണ്ടു മുറുക്കി കൊലപ്പെടുത്തി കല്ലുകെട്ടി പാറമടയില്‍ താഴ്ത്തുകയായിരുന്നുവെന്നു സൂരജ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

NO COMMENTS

LEAVE A REPLY