സര്‍വ സസന്നാഹങ്ങളും സമ്മര്‍ദ്ദങ്ങളുമുപയോഗിച്ച് സര്‍ക്കാര്‍ പണിയുന്ന മതില്‍ നവോത്ഥാനമല്ലെന്ന് സുകുമാരന്‍ നായര്‍

126

തിരുവനന്തപുരം : സര്‍ക്കാര്‍ സന്നാഹങ്ങളും സകലവിധ സമ്മര്‍ദ്ദങ്ങളും ഉപയോഗിച്ച് ഒരു മതില്‍ പണിതാല്‍ അത് നവോത്ഥാനമാകുന്നത് എങ്ങനെ എന്നും എന്‍എസ്എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായർ. സമദൂരത്തിന്റെ വിഷയത്തിലും ആചാര സംരക്ഷണ വിഷയത്തിലും എന്‍എസ്എസ് സ്വീകരിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പത്രക്കുറിപ്പിലാണ് എന്‍എസ്എസ് തങ്ങളുടെ നയം വ്യ്കതമാക്കിയത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ എടുത്ത നടപടികളെല്ലാംതന്നെ പരാജയപ്പെട്ടപ്പോള്‍ നവോത്ഥാനത്തിന്റെ പേരില്‍ വനിതാമതില്‍ തീര്‍ത്ത് പിന്തുണ ആര്‍ജിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് ഏതുവിധേനയും ആചാരലംഘനം നടത്തുന്നതിനുള്ള നടപടിയാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് എന്‍എസ്എസ് വനിതാ മതിലില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

NO COMMENTS