കേരളത്തെ പ്രതിനിധികരിച്ച് സുമേഷ് അഗർത്തലയിൽ

438

തിരുവനന്തപുരം:- കേന്ദ്ര സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ യുവ എഴുത്തുകാരുടെ സംഗമത്തിൽ കവിത അവതരിപ്പിക്കുവാനായി കേരളത്തെ പ്രതിനിധീകരിക്കുന്നത് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സുമേഷ് കൃഷ്ണൻ. കേരളത്തിലെ യുവ സാഹിത്യകാരന്മാരിൽ അറിയപ്പെടുന്ന കവിയാണ് സുമേഷ്. പ്രഥമ ഒ.എൻ.വി യുവ സാഹിത്യ പുരസ്‌കാരം, വൈലോപ്പിള്ളി കവിത പുരസ്‌കാരം, വിശ്വമലയാള മഹോത്സവ കവിത പുരസ്‌കാരം, കടത്തനാട്ട് മാധവിയമ്മ സ്മാരക പുരസ്‌കാരം, പുനലൂർ ബാലൻ സാഹിത്യ പുരസ്‌കാരം, എം എൻ കുറുപ്പ് സ്മാരക കവിത പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നെയ്യാർ എന്ന കവിതയാണ് സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാറ്റിൻകര ആറാ ലുമൂട് തലയലിൽ വി. സുകുമാരൻ നായർ കെ. നിർമല ദേവി ദമ്പതികളുടെ മകനാണ് സുമേഷ് കൃഷ്ണൻ. ഡിസംബർ 1,2 തീയതികളിൽ ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ ആണ് സമ്മേളനം നടക്കുന്നത്.

NO COMMENTS