വേനൽക്കാല ശീതളപാനീയം ദാഹമകറ്റി രോഗം നൽകും : കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

188

വേനൽക്കാല ചൂടിന്റെ തളർച്ചയിൽ ജനങ്ങൾ ശീതളപാനീയ ആശ്രയിക്കുന്നു. അതും കയ്യെത്തുംദൂരത്ത് ആണെങ്കിൽ എളുപ്പവുമായി. വഴിയോര കച്ചവടക്കാർ പാനീയത്തിന്റെ വിൽപന വ്യാപകം ആക്കിയിരിക്കുന്നു. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവിനെ കുറിച്ച് ആരും ചിന്തിക്കാറില്ല. മണത്തിലും നിറത്തിലും ഏവരെയും ആകർഷിക്കുന്ന ജ്യൂസ് ആണ് വിപണന മേഖല കീഴടക്കിയിരിക്കുന്നത്. ഇതിൽ ആരോഗ്യത്തിന് ഹാനികരമായ സൂപ്പർ ഗ്ലോ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു.

യുവാക്കളെയും കുട്ടികളെയും ആകർഷിക്കുന്ന തരത്തിലാണ് ഇവ നിർമ്മിക്കുന്നത് ഇത്തരത്തിലുള്ള ജ്യൂസുകൾ ക്ക് ആവശ്യക്കാർ ഏറെയാണ്. എന്നാലും ഇതിനെതിരെ പരാതികൾ ഉയരുന്നുണ്ട്. പാനീയത്തിന് ഗുണമേന്മയിലും വില നിവാരണത്തിനും പരാതികളുണ്ട്. വഴിയോരങ്ങളിലെ രാസവസ്തുക്കൾ കലർന്ന ശീതളപാനീയ കച്ചവടക്കാർക്ക് എതിരെ നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. അതോടൊപ്പം കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്തുണ്ട് .

തെന്നൽ കെ സത്യൻ

NO COMMENTS