സൂര്യാഘാതത്തിന് സാധ്യത

142

തൊടുപുഴ: ഇടുക്കിയിൽ മുൻപൊരിക്കലും അനുഭവിക്കാത്ത ചൂടാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യാഘാത സാധ്യത മുന്നിൽ കണ്ട് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയിലെ ശരാശരി താപനില 34 ന് മുകളിലാണ്. ജനങ്ങൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്നും, നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കരുതണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

NO COMMENTS