സുനന്ദ പുഷ്‌കര്‍ കേസ് ; ശശി തരൂര്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി

216

ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്രമന്ത്രിയായ ശശി തരൂര്‍ എം.പി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് തരൂര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി പാട്യാല കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇടപെടുന്നത് ഒഴിവാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ആഗസ്‌റ്റ് 23ലേക്ക് മാറ്റി.

NO COMMENTS