വാഷിങ്ടണ്‍ • കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് അന്വേഷിക്കുന്ന പൊലീസ് സംഘം തെളിവു തേടി യുഎസിലെത്തി. സുനന്ദയുടെ ആന്തരികാവയവ സാംപിള്‍ യുഎസ് അന്വേഷണവിഭാഗമായ എഫ്ബിഐയുടെ ലാബില്‍ പരിശോധിച്ചതിന്റെ ഫലം ശേഖരിക്കാനും അതു സംബന്ധിച്ചു ഡോക്ടര്‍മാരും യുഎസ് അന്വേഷകരുമായി ചര്‍ച്ചകള്‍ നടത്താനുമാണിത്.പരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ട്, സംഘത്തിനു കൈമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ നടക്കും. ഈയാഴ്ച അവസാനം സംഘം ഇന്ത്യയിലേക്കു മടങ്ങും