വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച്‌ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

244

വാഷിംഗ്ടണ്‍: വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടിയെ വിമര്‍ശിച്ച്‌ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ട്രംപിന്റെ തീരുമാനം വലിയ പ്രതിഭകളെ അമേരിക്കയിലേക്കു കൊണ്ടുവരുന്നതിനു തടസ്സമുണ്ടാക്കുമെന്ന് സുന്ദര്‍ പിച്ചെ പ്രതികരിച്ചു. യാത്രയിലുള്ള ഗൂഗിള്‍ ഉദ്യോഗസ്ഥരോട് അമേരിക്കയിലേക്കു തിരികെയെത്താനും സുന്ദര്‍ പിച്ചെ നിര്‍ദേശിച്ചു.
സഹപ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് വേദനയുണ്ടാക്കുന്നതാണെന്നും പിച്ചൈ പ്രതികരിച്ചു. ഏഴ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഡൊണള്‍ഡ് ട്രംപ് വീസയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നിരോധനം ബാധകമായ രാജ്യങ്ങളില്‍നിന്ന് 187 ഉദ്യോഗസ്ഥരാണു ഗൂഗിളിലുള്ളത്.

NO COMMENTS

LEAVE A REPLY