കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് ഉണ്ടായിരുന്നതെന്ന് കൃഷിമന്ത്രി

182

തിരുവനന്തപുരം : കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് ഇത്തവണ കാലവര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കേരളത്തില്‍ ഉണ്ടായ മഴക്കെടുതിയും നാശനഷ്ടങ്ങളും ദേശിയ ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലവര്‍ഷം ബാധിച്ച കര്‍ഷകര്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തവണ കാലവര്‍ഷം ഏറ്റവും ബാധിച്ചതും നാശനഷ്ടം ഉണ്ടാക്കിയതും കര്‍ഷകര്‍ക്കാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

NO COMMENTS