തിരുവനന്തപുരം : നെല്‍കൃഷിയുടെ വിസ്തൃതി കൂട്ടുന്നത് മന്ത്രിക്ക് എന്തോ മോക്ഷം പോലെയാണെന്നാണ്പി.എച്ച്. കുര്യന്റെ പ്രസ്താവനക്ക് മറുപടിയുമായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ രംഗത്ത്. ഒരു ഉദ്യോഗസ്ഥന് സര്‍ക്കാരിനെതിരേ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും, നെല്‍കൃഷി വ്യാപിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് വ്യക്തമായ രാഷ്ട്രീയനയമുണ്ട്. സര്‍ക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മനസില്‍ പല നയങ്ങളും കാണും. എന്നാല്‍ അത് ഇവിടെ നടപ്പാകില്ലെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. നിരുത്തരവാദപരമായി പ്രസ്താവന നടത്തിയ കുര്യനെതിരേ റിപ്പോര്‍ട്ട് നല്‍കിയതായും സുനില്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പി.എച്ച്. കുര്യന് സുനില്‍ കുമാറിനെ പരിഹസിച്ച് രംഗത്തെത്തിയത്.