സണ്‍റൈസേഴ്സിന് വിജയലക്ഷ്യം 127 റണ്‍സ്

32

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 127 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 126 റണ്‍സ് നേടിയത്. 32 റണ്‍സെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിന്‍്റെ ടോപ്പ് സ്കോറര്‍. ഹൈദരാബാദിനായി സന്ദീപ് ശര്‍മ്മ, റാഷിദ് ഖാന്‍, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.മായങ്ക് അഗര്‍വാള്‍ പരുക്കേറ്റ് പുറര്‍തായ സാഹചര്യത്തില്‍ മന്‍ദീപ് സിംഗ് ആണ് രാഹുലിനൊപ്പം പഞ്ചാബ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.

എന്നാല്‍, ക്രീസില്‍ ടൈമിങ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ താരം അഞ്ചാം ഓവറില്‍ മടങ്ങി. 17 റണ്‍സെടുത്ത മന്‍ദീപ് സന്ദീപ് ശര്‍മ്മയുടെ പന്തില്‍ റാഷിദ് ഖാനു പിടിനല്‍കി മടങ്ങുകയായിരുന്നു. രാഹുലുമായി 37 റണ്‍സിന്‍്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിലും താരം പങ്കാളിയായിരുന്നു. മൂന്നാം നമ്ബറിലെത്തിയ ക്രിസ് ഗെയിലിനെതിരെ ഹൈദരാബാദിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നു.

20 പന്തുകളില്‍ അത്ര തന്നെ റണ്‍സെടുത്ത താരത്തെ 10ആം ഓവറില്‍ ജേസന്‍ ഹോള്‍ഡര്‍ ഡേവിഡ് വാര്‍ണറുടെ കൈകളില്‍ എത്തിച്ചു. തൊട്ടടുത്ത ഓവറില്‍ ലോകേഷ് രാഹുലിനെ (27) ക്ലീന്‍ ബൗള്‍ഡാക്കിയ റാഷിദ് ഖാന്‍ പഞ്ചാബിനു കനത്ത പ്രഹരമേല്‍പിച്ചു.

NO COMMENTS