നവംബര്‍ ഒന്നു മുതല്‍ എപിഎല്‍ വിഭാഗത്തിനുള്ള റേഷന്‍ വിഹിതം സപ്ലെയ്കോ നിര്‍ത്തലാക്കി

1335

തിരുവനന്തപുരം: സംസ്ഥാനത്ത് എപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അരി വിതരണം പ്രതിസന്ധിയില്‍ . ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ചതോടെയാണ് അരിവിതരണം പ്രതിസന്ധിയിലായത്. നവംബര്‍ ഒന്നുമുതല്‍ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് കിട്ടുന്ന അരിക്ക് മൂന്നിരട്ടി വിലകൂടും. നവംബര്‍ ഒന്നു മുതല്‍ എപിഎല്‍ വിഭാഗത്തിനുള്ള റേഷന്‍ വിഹിതം സപ്ലെയ്കോ നിര്‍ത്തലാക്കി. ഇതോടെ നിലവില്‍ 8 രൂപ 90 പൈസക്ക് കിട്ടിയിരുന്ന അരിക്ക് ഇനി എപിഎല്ലുകാര്‍ 22 രൂപ 57 പൈസ നല്‍കണം . കേന്ദ്ര വിഹിതം വെട്ടിക്കുറച്ച സാഹചര്യത്തിലാണ് അരി വിതരണം പ്രതിസന്ധിയിലായത്. അറുപത് ലക്ഷം കാര്‍ഡുടമകളെ നേരിട്ട് തീരുമാനം ബാധിക്കുമെന്നാണ് കണക്ക്. പലതവണ സമയം നീട്ടി നല്‍കിയിട്ടും ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാന്‍ കേരളം തയ്യാറാകാത്ത സാഹചര്യത്തിലാണ് ഭക്ഷ്യധാന്യ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത് എന്നാല്‍ നവംബര്‍ ഒന്നിന് ഭക്ഷ്യ ഭദ്രതാ നിയമം നിയമം നടപ്പാക്കുന്നതോടെ പ്രശ്ന പരിഹാരമാകുമെന്നാണ് സംസ്ഥാനത്തിന്‍റെ വാദം. അല്ലെങ്കില്‍ എപിഎല്ലുകാര്‍ക്ക് അരി നല്‍ക്കുമ്ബോഴാണ് അധിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടിവരും.

NO COMMENTS

LEAVE A REPLY