പാരീസ്: അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം ചെറുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്കുന്നു. സ്വന്തംമണ്ണില്‍ ഭീകരസംഘടനകളുടെ പ്രവര്‍ത്തനം പാക്കിസ്ഥാന് അവസാനിപ്പിക്കണമെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു.നേരത്തെ ഇന്ത്യയെ അനുകൂലിച്ച് ഓസ്ട്രേലിയയും രംഗത്തെത്തിയിരുന്നു. ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ പാകിസ്ഥാന് എത്രയും പെട്ടെന്ന് നടപടിയെടുക്കണം.
ജയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകള്‍ക്കെതിരെ അടിയന്തര നടപടികള്‍ പാക്കിസ്ഥാന് എടുക്കണം. സ്വന്തം മണ്ണില്‍ ഭീകരസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പാക്കിസ്ഥാന് ഇനിയും അനുവദിക്കരുതെന്നും ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി മാരിസ് പെയ്ന് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വ്യോമസേന പാക്കിസ്ഥാനിലെ ബാലകോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങള്‍ തകര്‍ത്തത്. ജയ്ഷെ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ മുന്നൂറോളം പേര് ഇന്ത്യയുടെ മിന്നല്‍ ആക്രമണത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം ഇന്ത്യയും പാക്കിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്.ബലാകോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയിരുന്നു. ഇന്ത്യ നടത്തിയത് ന്യായീകരണമില്ലാത്ത കടന്നുകയറ്റമാണ്. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നും പാക്കിസ്ഥാന് പറഞ്ഞിരുന്നു.