ന്യൂഡല്‍ഹി: രാജ്യത്തെ 10 ഹൈക്കോടതികളില്‍ 51 ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ബോംബെ ഹൈക്കോടതിയില്‍ 14ഉം പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ഒമ്ബത് ജഡ്ജിമാരെയും നിയമിക്കും. പട്ന, തെലുങ്കാന, ആന്ധ്രപ്രദേശില്‍ ആറ് പേര്‍ വീതവും ഡല്‍ഹി, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നാല് പേരെയും ജമ്മു-കാശ്മീരില്‍ മൂന്നും
ജാര്‍ഖണ്ഡ്, ഗുഹാവത്തിയില്‍ രണ്ട് പേരെ വീതവും നിയമിക്കാനുമാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.ഹൈക്കോടതികളിലെ 41 ശതമാനം ജഡ്ജിമാരുടെ ഒഴിവുകളും ഇനിയും നികത്തിയിട്ടില്ല. 1,079 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്ത് ആകെ 679 പേര്‍ മാത്രമാണ് രാജ്യത്തെ ഹൈക്കോടതികളിലുള്ളത്. കേസുകള്‍ നീണ്ട് പോകുന്നതിന് ഇത് കാരണമാവുന്നുവെന്ന് പരാതികളുണ്ടായിരുന്നു.