ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ക്ക് അനുകൂലമായി സുപ്രിം കോടതി വിധി. ഡാന്‍സ് ബാറുകളില്‍ സിസിടിവി സ്ഥാപിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് കോടതി തള്ളിയത്. കൂടാതെ ഡാന്‍സ് ബാറുകളില്‍ മദ്യം വിളന്പുന്നതിനും പുലര്‍ച്ചെ ഒരുമണിവരെ പ്രവര്‍ത്തിക്കുന്നതിനു കോടതി അനുവാദം നല്‍കി.
ഡാന്‍സ് ബാറുകളില്‍ മദ്യം വിളന്പാന്‍ അനുവദിക്കരുതെന്നും പ്രവര്‍ത്തനസമയം 11.30 വരെ ആക്കണം എന്നുമായിരുന്നു മഹാരഷ്ട്ര സര്‍ക്കാരിന്‍റെ ആവശ്യം. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സി നാഗപ്പന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പടുവിച്ചത്.