ജസ്റ്റിസ് കര്‍ണന് ശിക്ഷാ ഇളവ് നല്‍കണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി

215

ന്യൂ ഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് സിഎസ് കര്‍ണന് ശിക്ഷാ ഇളവ് നല്‍കണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷാ നടപടി നേരിടുന്ന കര്‍ണന്റെ അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് കര്‍ണന്റെ ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആറുമാസത്തെ തടവുശിക്ഷയാണ് ജസ്റ്റിസ് കര്‍ണന് വിധിച്ചത്. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷാ ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിയത്. മെയ് ഒമ്പതിന് ശിക്ഷാ വിധി വന്നതുമുതല്‍ കര്‍ണന്‍ ഒളിവില്‍ കഴിയുകയാണ്.

NO COMMENTS