ന്യൂഡൽഹി: ആദായ നികുതി റിട്ടേണിനും പാൻകാർഡിനും ആധാർ കാർഡ് നിർബന്ധമില്ല. ആധാർകാർഡ് ഉള്ളവർക്കേ റിട്ടേണ്‍ സമർപ്പിക്കാൻ സാധിക്കു എന്ന കേന്ദ്രസർക്കാർ തീരുമാനത്തിൽ സുപ്രീംകോടതി ഇളവ്. കേസിൽ ഭരണഘടന ബെഞ്ചിന്‍റെ ഉത്തരവ് പുറത്ത് വരുന്നതുവരെ തീരുമാനം നടപ്പിലാക്കരുതെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവിൽ ആധാർ കാർഡ് ഉള്ളവർ ജൂലൈ ഒന്നിനകം അത് പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും സുപ്രീംകോടതിയുടെ നിർദ്ദേശമുണ്ട്. ആദായ നികുതി റിട്ടേണിനും പാൻകാർഡിനും ആധാർ കാർഡ് നിർബന്ധമാക്കുന്നതുവഴി വ്യാജ അക്കൗണ്ടുകൾ ഒരുപരിധി വരെ തടയാൻ കഴിയുമെന്നാണ് അറ്റോണി ജനറൽ മുകിൾ റോഹ്തഗി സുപ്രീംകോടതിയിൽ വാദിച്ചിരുന്നത്.