സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

147

ന്യൂഡല്‍ഹി: സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. സ്വകാര്യത മൗലികാവകാശമാണെന്ന് ഭരണഘടന പറയുന്നില്ല. ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശത്തിനും പരിധിയുണ്ട്.
ആധാറിന്റെ ഭരണഘടനാ സാധുത നിശ്ചയിക്കുന്നതിനു മുന്നോടിയായിട്ടാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യം സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്. വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യം ഉന്നയിച്ചു. സ്വകാര്യതയ്ക്കുള്ള അവകാശം എന്നത് പരമമായ അവകാശമല്ല. മൗലികാവകാശമായി ഇതിനെ കണക്കാക്കാന്‍ കഴിയില്ല. മറ്റ് പല കാര്യങ്ങളും സ്വകാര്യത എന്ന കാര്യത്തിനകത്ത് വരുന്നുണ്ട്’ എന്ന നിരീക്ഷണമാണ് കോടതി നേരത്നതെ നടത്തിയത്. സ്വകാര്യത മൗലികാവകാശമല്ലെങ്കില്‍ മറ്റ് അവകാശങ്ങളുടെ അവസ്ഥ എന്താകും എന്ന നിരീക്ഷണം ബെഞ്ചിലെ ഒരംഗമായ ജസ്റ്റിസ് ബോബ്ഡെ രാവിലെ വാദം കേള്‍ക്കുന്നതിനിടെ ഉന്നയിച്ചിരുന്നു.

NO COMMENTS