ന്യൂഡല്‍ഹി: ഇസ്രത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ ഉദ്യോഗസ്ഥരുടെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതി. കേസില്‍ ആരോപണവിധേയരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരോട് രാജി വച്ചൊഴിയാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചു. ഗുജറാത്ത് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ എന്‍.കെ.ആമിന്, ടി.എ.ബാരറ്റ് എന്നിവരോടാണ് കോടതി രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടത്. കേസ് പരിഗണിക്കെ ഇവര്‍ നേരിട്ട് കോടതിയില്‍ ഹാജരായി ആരോപണങ്ങള്‍ നിഷേധിച്ചു. ഇതിനുശേഷമായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. 2016ല്‍ ഗുജറാത്ത് പോലീസില്‍നിന്ന് എസ്പി റാങ്കില്‍ റിട്ടയര്‍ ചെയ്ത ആമിനെ കരാര്‍ അടിസ്ഥാനത്തില്‍ മഹിസാഗര്‍ എസ്പിയായി സര്‍ക്കാര്‍ വീണ്ടും നിയമിച്ചിരുന്നു. സൊഹ്റാബുദീന്‍, ഇസ്ത്ര് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയാണ് ആമിന്. വിരമിച്ച് ഒരു വര്‍ഷത്തിനുശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്, ബാരറ്റിനെ വഡോദര റെയില്‍വേ എസ്പിയായി സര്‍ക്കാര്‍ നിയമിച്ചത്. ഇസ്രത് ജഹാന്, സാദിഖ് ജമാല്‍ ഏറ്റുമുട്ടല്‍ കേസുകളില്‍ ആരോപണ വിധേയനാണ് ബാരറ്റ്. വിരമിച്ചശേഷം ഇരുവരെയും സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചതിനെതിരേ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശര്‍മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആമിന് രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയാണെന്നും എട്ടുവര്ഷത്തിനടുത്ത് ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ആളാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ജുഡീഷല്‍ കസ്റ്റഡിയില്‍നിന്നു പുറത്തിറങ്ങിയതിനു പിന്നാലെ ആമിനെ എസ്പി റാങ്കില്‍ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.