സ്വാശ്രയ കോഴ്സിലേക്കുള്ള പ്രവേശന നടപടികള്‍ ആഗസ്റ്റ് 31 വരെ സുപ്രീംകോടതി നീട്ടി

196

ന്യൂഡല്‍ഹി: സ്വാശ്രയ കോഴ്സിലേക്കുള്ള പ്രവേശന നടപടികള്‍ സുപ്രീംകോടതി നീട്ടി. സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോഴ്സിലേക്കുള്ള പ്രവേശന നടപടികളാണ് സുപ്രീംകോടതി ആഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നത്. തീയതി നീട്ടണമെന്ന കേരളാ സര്‍ക്കാറിന്റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. നേരത്തെ, ആഗസ്റ്റ് 19 വരെയായിരുന്നു കൗണ്‍സിലിങ്ങിന് സമയം അനുവദിച്ചിരുന്നത്.

NO COMMENTS