ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന്‍ സുപ്രീം കോടതി. അടുത്ത ആറു മാസത്തേക്ക് മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഒഴിവാക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ആറു മാസത്തിനുള്ളില്‍ മുസ്ളീം വിവാഹ മോചനത്തായി പുതിയതായി ഒരു പാര്‍ലമെന്റ് നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. മുസ്ളീം വ്യക്തി നിയമ ബോര്‍ഡിനോടും ഈ ആവശ്യം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒറ്റയടിക്ക് മുത്തലാഖ് നിരോധിക്കണമെന്ന നിര്‍ദ്ദേശമാണ് കോടതി തള്ളിയത്. കൂടാതെ ആറുമാസത്തേക്ക് മുത്തലാഖിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.