സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ സുപ്രിംകോടതി ഇടക്കാല വിധി ഇന്ന്

136

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ സുപ്രിംകോടതി ഇടക്കാല വിധി ഇന്ന്. അഞ്ചു ലക്ഷം രൂപ ഫീസിന് പുറമെയുള്ള ആറുലക്ഷത്തിന് ബോണ്ടാണോ ബാങ്ക് ഗ്യാരണ്ടിയാണോ നല്‍കേണ്ടതെന്ന കാര്യത്തിലാണ് കോടതി തീരുമാനം വരുന്നത്. കെ എം സി ടി മെഡിക്കല്‍ കോളേജിനും ശ്രീനാരായണ മെഡിക്കല്‍ കോളേജിനും 11 ലക്ഷം ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ടാണോ ബാങ്ക് ഗ്യാരണ്ടി ആണോ സ്വീകരിക്കേണ്ടതെന്നു തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 15 ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ അനുമതി തേടി കെ എം സി ടി മാനേജ്മെന്റ് സുപ്രിംകോടതിയില്‍ കഴിഞ്ഞ ദിവസം പുനഃ പരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട് . പ്രവേശനം പൂര്‍ത്തിയാക്കേണ്ട തിയ്യതി നീട്ടി നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. .
സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത മുഴുവന്‍ കൊളേജുകളുടെയും ഫീസിന്റെ കാര്യത്തില്‍ തീരുമാനം ഇന്ന് പ്രസ്താവിക്കുമെന്നും പ്രവേശനം പൂര്‍ത്തിയാക്കേണ്ട തീയതി നീട്ടിനല്കാനാകില്ലെന്നും കോടതി പറഞ്ഞു.

NO COMMENTS