ന്യൂഡല്‍ഹി: സാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷം രൂപയായി സുപ്രീം കോടതി നിശ്ചയിച്ചു. എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും ഈ ഫീസ് വാങ്ങാം. അഞ്ച് ലക്ഷം രൂപ ഫീസായും ആറ് ലക്ഷം രൂപ ബേങ്ക് ഗ്യാരന്റിയായി ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. ഈ പണം സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നും കോടതി മാനേജുമെന്റുകള്‍ക്ക് നിര്‍ദേശം നല്‍കി.
ബേങ്ക് ഗ്യാരന്റി നല്‍കാന്‍ 15 ദിവസത്തെ സമയവും അനുവദിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ പുനപരിശോധനാ ഹരജി സുപ്രീം കോടതി തള്ളി. അലോട്ട്മെന്റ് പൂര്‍ത്തിയായെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.