ന്യൂഡല്‍ഹി: ഐപിഎല്‍ സംപ്രേഷണാവകാശം ഇ-ലേലം വഴി നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്‍റെതാണ് തീരുമാനം. മല്‍സരങ്ങളുടെ സംപ്രേഷണാവകാശം ഇ-ലേലം വഴി നല്‍കണമെന്നാവശ്യപ്പെട്ടുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയില്‍ ബിസിസിഐക്ക് സുപ്രീം കോടതിയുടെ നോട്ടീസയച്ചിരുന്നു. തുടര്‍ന്ന് ഇടക്കാല ഭരണസമിതി സുപ്രീംകോടതിക്ക് സമര്‍പ്പിച്ച വിശദമായ മറുപടിയിലാണ് സുപ്രീംകോടതി നിര്‍ദേശം. നിലവിലെ ലേല സംവിധാനം മികച്ചതും കുറ്റമറ്റതുമാണെന്ന് ഇടക്കാല ഭരണസമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പരാഗ് ത്രിപതി കോടതിയില്‍ വാദിച്ചു. 2018 ഏപ്രിലില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താനാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. ഐപിഎല്‍ സംപ്രേഷണാവകാശത്തിലൂടെ ഏകദേശം 30000 കോടി രുപയുടെ വരുമാനം ബിസിസിഐയ്ക്ക് ലഭിക്കും. അതിനാല്‍ സുതാര്യതയുറപ്പിക്കാന്‍ ഇ-ലേലം വേണമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം.