എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന്‍ സുപ്രീം കോടതി

214

ന്യൂ ഡല്‍ഹി : എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്നും ഇത്തരം കേസുകള്‍ ആറ് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാണമെന്നും സുപ്രീം കോടതി. എന്തുകൊണ്ടാണ് ഇത്തരം കേസുകളില്‍ കാലതാമസം ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു. കുറ്റവാളികളാണെന്ന് കണ്ടെത്തുന്ന രാഷ്ട്രീയക്കാരെ ആജീവനാന്തം വിലക്കണമെന്ന് ആവശ്യപ്പെട്ട് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

NO COMMENTS