ദില്ലി : ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീംകോടതി. അക്രമം തടയാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിക്കണമെന്നും കോടതി ഉത്തരവിട്ടു. പശുവിന്റെ പേരില്‍ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ഉറപ്പാക്കണം. ഇത് സംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കണം. ജില്ലാ പൊലീസ് മേധാവിമാരെ നോഡല്‍ ഓഫീസര്‍മാരാക്കി വേണം നടപടികള്‍ സ്വീകരിക്കാന്‍. അതിക്രമങ്ങള്‍ തടയാന്‍ എടുത്ത നടപടികള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറിമാര്‍ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.