ന്യൂഡല്‍ഹി: അമൃത കല്‍പ്പിത സര്‍വ്വകലാശാല സ്വന്തം നിലയില്‍ നടത്തിയ മെഡിക്കല്‍ കൗണ്‍സിലിംഗ് നിയമവിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍.മെഡിക്കല്‍ കൗണ്‍സിംലിംഗുമായി ബന്ധപെട്ട കേസില്‍ സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത കൗണ്‍സിലിംഗ് വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പിന്തുണയ്ക്കും. കേസില്‍ നാളെ സുപ്രീം കോടതിയില്‍ വാദം തുടരും.കല്‍പ്പിത സര്‍വ്വകലാശാലകള്‍ക്ക് സ്വന്തം നിലയില്‍ മെഡിക്കല്‍ കൗണ്‍സിലിംഗ് നടത്താന്‍ അനുമതി നല്‍കിയ മുംബൈ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര, കേന്ദ്ര സര്‍ക്കാറുകള്‍ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.കല്‍പ്പിത സര്‍വ്വകലാശാലകളുടെ നടപടി യു.ജി.സി. ചട്ടത്തിന്റെയും സുപ്രീം കോടതി ഭരണഘടന ബഞ്ച് ഉത്തരവിന്റെയും ലംഘനമാണെന്ന് ഇരുസര്‍ക്കാറുകളും വാദിച്ചു.നീറ്റ് പരീക്ഷ വിജ്ഞാപന പ്രകാരം ഏകീകൃത കൗണ്‍സിലിംഗാണ് വേണ്ടത്. വിദ്യാര്‍ത്ഥികളുടെ ഭാവിയും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരവും കണക്കിലെടുത്ത് സ്വന്തം നിലിയില്‍ മാനേജ്മെന്റുകള്‍ നടത്തിയ കൗണ്‍സിലിംഗ് റദ്ദാക്കണമെന്ന് ഇരുവരും ആവശ്യപെട്ടു. തുടര്‍ന്നാണ് അമൃത കല്‍പ്പിത സര്‍വ്വകലാശാല നടത്തിയ മെഡിക്കല്‍ കൗണ്‍സിംലിംഗും ഇതിനൊപ്പം പരിഗണിച്ച് റദ്ദാക്കണമെന്ന് കേരളം ആവശ്യപെട്ടത്.
കേരളത്തിന്റെ കേസ് പരിഗണിക്കുമ്ബോള്‍ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ മതിയെന്നും ഇപ്പോള്‍ മഹാരാഷ്ട്രയിലെ കാര്യം മാത്രമാണ് കേള്‍ക്കുന്നതെന്നും കോടതി മറുപടി നല്‍കി. സ്വന്തം നിലയില്‍ കൗണ്‍സിലിംഗ് നടത്താന്‍ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് അനുമതി നല്‍കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലും മഹാരാഷ്ട്രക്കൊപ്പം കോടതി കോടതി പരിഗണിക്കുന്നുണ്ട്. കേസില്‍ കേന്ദ്രത്തിന്റെ നിലപാടിനെ കേരളം പിന്തുണക്കും.