ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന് സുപ്രീംകോടതി അംഗീകാരം. 400 വിദ്യാര്‍ഥികളുടെ സ്വാശ്രയ പ്രവേശനം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. വിശദമായ ഉത്തരവ് പിന്നീടിറക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൊടുപുഴ അല്‍ അസ്ഹര്‍, കല്‍പറ്റ ഡി.എം, അടൂര്‍ മൗണ്ട് സിയോണ്‍ എന്നീ കോളേജുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.