ന്യൂഡല്‍ഹി: വന്ദേമാതരത്തിന് ദേശീയ ഗാനത്തിനൊപ്പം പദവി നല്കണാമെന്ന ആവശ്യം ഉന്നയിച്ചു നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ദേശീയ ഗാനമായ ജനഗണമന പാടുന്ന അവസരത്തിലുള്ള ബഹുമാനവും മാന്യതയും വന്ദേമാതരം പാടുമ്ബോഴും നല്‍കണം. ഗൗതം മൊറാര്‍ക്കയാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇപ്പോള്‍ തന്നെ വന്ദേമാതരത്തിന് ആദരവും ബഹുമാനവും ലഭിക്കുന്നതായി ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരുന്നു.