ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ പന്ത്രണ്ട് പ്രത്യേക കോടതികള്‍ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇതിനായി 7.8 കോടി രൂപ മാറ്റിവെച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പന്ത്രണ്ട് അതിവേഗ കോടതികള്‍ നിലവില്‍ വരും. ജനപ്രതിനിധികള്‍ക്കെതിരേയുള്ള 1500 കേസുകളാണ് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. കോടതികള്‍ മാര്‍ച്ച് ഒന്നിനകം പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇവ എത്രയും പെട്ടന്ന് തീര്‍പ്പാക്കാനാണ് പ്രത്യേക കോടതി.