ന്യൂഡല്‍ഹി : കേരളത്തിലെ പാതയോരത്തെ കള്ളുഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാനാകുമോയെന്ന് സുപ്രീംകോടതി. കള്ളുഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.