ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും ഇടയിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നും ചര്‍ച്ചകള്‍ തുടരുമെന്ന് ബാര്‍ കൗണ്‍സില്‍

230

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും ഇടയിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നും ചര്‍ച്ചകള്‍ തുടരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ചെലമേശ്വര്‍ അടക്കമുള്ള ജഡ്ജിമാരുമായി ഇന്നലെ ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് കോടതി ചേരുന്നതിന് മുന്‍പ് ജഡ്ജിമാരെ അനുനയിപ്പിച്ച്‌ പ്രതിസന്ധി പരിഹരിക്കാനായിരുന്നു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ നീക്കം. എന്നാല്‍ ഇന്നലെ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇന്നും സമവായ ചര്‍ച്ചകള്‍ തുടരുന്നത്. അതേസമയം നാളെയോടെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷിലാണ് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍.

NO COMMENTS