ന്യുഡല്‍ഹി: ആര്‍.ജെ.ഡി മുന്‍ എം.പി മുഹമ്മദ് ഷഹാബുദീന്‍റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് പി.സി ഘോസെ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ജാമ്യം റദ്ദാക്കിയ സാഹചര്യത്തില്‍ കീഴടങ്ങാന്‍ ഷഹാബുദീന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബീഹാര്‍ സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കി.കൊലപാതക കേസില്‍ ജയിലിലായിരുന്ന ഷഹാബുദീന് ഈ മാസം ആദ്യമാണ് കോടതി ജാമ്യം അനുവദിച്ചത്. കൊലപാതകവും തട്ടിക്കൊണ്ട് പോകലും അടക്കം നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ് ഷഹാബുദീന്‍. കൊലപാതക കേസില്‍ വിചാരണ തുടങ്ങാന്‍ വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാറ്റ്ന ഹൈക്കോടതി ഷഹാബുദീന് ജാമ്യം അനുവദിച്ചത്.