ജസ്റ്റിസ് ലോയ കേസ് ; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും

192

ന്യൂഡല്‍ഹി: സിബിഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹര്‍ജിക്കാര്‍ക്ക് കേസിന്റെ എല്ലാ രേഖകളും കൈമാറാന്‍ ഒരാഴ്ച മുന്‍പ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്ര ചൂഡ്, എ എം ഖാന്‍ വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

NO COMMENTS