ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായവര്‍ വിവാഹിതരായാല്‍ മാതാപിതാക്കള്‍ അടക്കം മറ്റാര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബത്തെ അപമാനിക്കുന്നതിന്റെ പേരില്‍ വിവാഹിതരാകാന്‍ തയ്യാറാകുന്നവരെയും കുടുംബാംഗങ്ങളേയും കൊല്ലുന്ന സംഭവങ്ങള്‍ ഏറിവരികയാണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് എന്‍ജിഒ സംഘടന ശക്തി വഹിണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്ബോഴാണ് ചീഫ് ജസ്റ്റിസിന്‍റെ ഈ പരാമര്‍ശം. പ്രായപൂര്‍ത്തിയായവര്‍ വിവാഹിതരായാല്‍ അക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കോ സമൂഹത്തിനോ മറ്റേതെങ്കിലും സംഘടനയ്ക്കോ വ്യക്തികള്‍ക്കോ ഇടപെടാന്‍ അവകാശമില്ലെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.