ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ആവര്‍ത്തിച്ചുള്ള ഉത്തരവുകള്‍ അവഗണിച്ച കര്‍ണാടകയ്ക്ക് അതിരൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിലകല്‍പിക്കാതിരുന്ന കര്‍ണാടക രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചിരിക്കുകയാണെന്ന് കോടതി പറഞ്ഞു.കാവേരി നദീജല തര്‍ക്കത്തില്‍ ഓരോ തവണ കേസ് പരിഗണിക്കുമ്ബോഴും വെള്ളം വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ ഒരു തുള്ളി ജലം പോലും വിട്ടുനല്‍കാന്‍ കര്‍ണാടക തയ്യാറായിട്ടില്ല. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു വരെ 6000 ഘടനയടി ജലം തമിഴ്നാടിന് നല്‍കാന്‍ കോടതി ഇന്ന് വീണ്ടും ഉത്തരവിട്ടിട്ടുണ്ട്.കാവേരി നദീജല തര്‍ക്കത്തില്‍ കോടതിയുടെ ഉത്തരവുകള്‍ നടപ്പാക്കാത്തതില്‍ ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കടുത്ത അമര്‍ഷമാണ് പ്രകടിപ്പിച്ചത്. എന്തു പ്രശ്നമുണ്ടായാലും അതിനെ നേരിട്ട് തമിഴ്നാടിന് വെള്ളം നല്‍കണമെന്ന് കോടതി പറഞ്ഞു.
ചൊവ്വാഴ്ചയ്ക്കകം കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്, കര്‍ണാടക, കേരളം, പുതുച്ചേരി എന്നിവരുടെ പ്രതിനിധികളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.കര്‍ണാടക മുഖ്യമന്ത്രിയുടെ കത്തുമായി എത്തിയതിന് കോടതി കര്‍ണാടകയുടെ അഭിഭാഷകന്‍ നരിമാനെ കോടതി വിമര്‍ശിച്ചു. താന്‍ നിസ്സഹായനാണെന്നും കര്‍ണാടക വെള്ളം വിട്ടുനല്‍കുന്നതുവരെ താന്‍ ഇനി കേസില്‍ ഹാജരാകില്ലെന്ന് നരിമാന്‍ കോടതിയെ അറിയിച്ചു.