ന്യൂഡല്‍ഹി: ‘ഒരു അഡാര്‍ ലൗ’ എന്ന സിനിമയിലെ വൈറലായി മാറിയ ‘മാണിക്യ മലരായ പൂവി’ ഗാന രംഗത്തിനെതിരേ രാജ്യത്ത് ഒരിടത്തും ഇനി കേസെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. നിലവില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍ നടപടികളും കോടതി സ്റ്റേ ചെയ്തു. കേസില്‍ വിശദമായ വാദം കേട്ട ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുക. ഗാനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതതിനെ ചോദ്യം ചെയ്ത് നടി പ്രിയാ വാര്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല വിധി.