ന്യൂഡല്‍ഹി : ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികള്‍ക്ക് ദയാവധം (യൂത്തനേഷ്യ) അനുവദിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് വിധി പറയും. മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് കോമണ്‍ കോഴ്സ് എന്ന സംഘടന നല്കിയ ഹര്‍ജിയില്‍ ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിര്‍ണ്ണായക വിധി പ്രസ്താവിക്കുക. മരണതാല്പര്യ പത്രത്തിനുള്ള മാര്‍ഗരേഖ വിധിയില്‍ പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു.
മരണ താത്പര്യപത്രം ഉപാധികളോടെ അനുവദിക്കണമെന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് നിരീക്ഷിച്ചിരുന്നു. മാന്യമായി ജീവിക്കാനുള്ള അവകാശം പോലെ തന്നെ മാന്യമായി മരിക്കാനുള്ള അവകാശവും വ്യക്തികള്‍ക്ക് നല്‍കണം എന്നായിരുന്നു കോടതിയുടെ നിലപാട്. സാധാരണ ജീവവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ മരിക്കാന്‍ അനുവദിക്കാവൂ എന്നായിരുന്നു കോടതിയുടെ മറ്റൊരു നിരീക്ഷണം. ഇതടക്കമുള്ള വ്യവസ്ഥകള്‍ നിശ്ചയിച്ച് കോടതി വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കാനാണ് സാധ്യത. ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്ബോള്‍ തന്നെ മരണ താല്പര്യ പത്രം എഴുതാനാകുമോ എന്നതില്‍ സുപ്രീംകോടതി വ്യക്തത വരുത്തും. മരണ താത്പര്യപത്രം അനുവദിച്ചാല്‍ പ്രായമായവരുടെ കാര്യത്തില്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു.