ന്യൂഡല്‍ഹി : ദയാവധത്തിന് ഉപാധികളോടെ അനുമതി. ജീവിതത്തിലേക്ക് മടങ്ങാനാകാത്തവര്‍ക്ക് ഉപാധികളോടെ ദയാവധം ആകാമെന്നാണ് സുപ്രീംകോടതിയുടെ വിധി. മരണ താല്‍പര്യപത്രം അനുസരിച്ച് ഉപാധികളോടെ ദയാവധം നടപ്പാക്കാം. മെഡിക്കൽ ബോർഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമേ ഇത് അനുവദിക്കാൻ സാധിക്കൂ. ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരങ്ങളും വേണ്ടെന്നു വയ്ക്കാം. എന്നാൽ മരുന്നു കുത്തിവച്ച് പെട്ടെന്നു മരിക്കാൻ അനുവാദം നൽകില്ലെന്നും വിധിയിൽ പറയുന്നു. സുപ്രീം കോടതി ഭരണഘടനാബഞ്ചിന്റേതാണ് നിര്‍ണായക വിധി. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.