ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കി സുപ്രീം കോടതി വിധി. സംസ്ഥാന സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് കോടതി ഉത്തരവിട്ടു. സര്‍ക്കാരിന്റെ ബില്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി കണ്ടെത്തി. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് അംഗീകാരം നഷ്ടപ്പെട്ട കോളേജുകളിലെ പ്രവേശനം സാധൂകരിക്കുന്നതിനുള്ള ബില്‍ നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു.