ന്യൂഡല്‍ഹി : കത്‌വ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിച്ച അഭിഭാഷകര്‍ക്ക് എതിരെ സുപ്രിം കോടതി സ്വമേധയാ കേസെടുത്തു. സുപ്രീം കോടതിയിലെ അഭിഭാഷകര്‍ എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെ മൂന്ന് ജഡ്ജിമാര്‍ അടങ്ങിയ ബഞ്ചിന്റെ നടപടി.കത് വയിലെ കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവിടത്തെ അഭിഭാഷകര്‍ ഇത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. മാത്രവുമല്ല ഇരയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകുന്നത് തടസ്സപ്പെടുത്താനും ശ്രമമുണ്ടായി. നീതിയുടെ വഴികളെ തടസ്സപ്പെടുത്തുന്നതാണ് ഇത്തരം നീക്കങ്ങളെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പരാതിക്കാരെ പിന്തുണക്കുകയാണ് അഭിഭാഷകരുടെ ഉത്തരവാദിത്വം. അല്ലാതെ അവര്‍ക്ക് നീതി ലഭിക്കുന്നത് തടയലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.