ന്യൂഡല്‍ഹി : കത്വ കൂട്ടബലാത്സംഗക്കേസിലെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. വിവിധ ഹര്‍ജികളില്‍ തീരുമാനമാകുന്നത് വരെയാണ് സ്‌റ്റേ. വിചാരണ ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജികള്‍. മെയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും.