കത്വ കേസിന്‍റെ വിചാരണ ജമ്മുകശ്മീരിന്‍റെ പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

185

ന്യൂഡല്‍ഹി : കത്വ പീഡനക്കേസിന്റെ വിചാരണ ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഇരയുടെ പിതാവ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കത്വാക്കേസിന്റെ വിചാരണ ജമ്മുക്കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് ഇരയുടെ പിതാവ് വിചാരണ ചണ്ഢീഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. ഏപ്രില്‍ 27 ന് കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്വ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തിന് സമീപത്ത് നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തി. ക്രൂരമായ ബലാംത്സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.

NO COMMENTS