ബിഹാറിലെ മദ്യനിരോധനം റദ്ദാക്കിയ പട്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു

169

ന്യൂഡല്‍ഹി• ബിഹാറിലെ സമ്ബൂര്‍ണ്ണ മദ്യനിരോധനം റദ്ദാക്കിയ പട്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു. ജസ്റ്റിസ് ദീപക് മിശ്ര, യു.യു.ലളിത് എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഉത്തരവ് റദ്ദാക്കിയ കോടതി മദ്യവ്യാപാരികളുടെ സംഘടനയടക്കമുള്ളവര്‍ക്കു നോട്ടീസയച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിരീക്ഷണം.ഭരണഘടന അനുശാസിക്കുന്ന അധികാര പരിധി ലംഘിക്കുന്നതാണു സര്‍ക്കാര്‍ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി മദ്യനിരോധനം റദ്ദാക്കിയിരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പുറപ്പെടുവിച്ച മദ്യനിരോധന ഉത്തരവ് നിയമവിരുദ്ധമാണെന്നും നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പൗരനു ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഉത്തരവെന്നും കോടതി വിലയിരുത്തിയിരുന്നു.
അതിനിടെ, ഹൈക്കോടതി മദ്യനിരോധനം റദ്ദാക്കിയതിനു പിന്നാലെ ബിഹാര്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെ മദ്യനിരോധന നിയമം വിജ്ഞാപനം ചെയ്തിരുന്നു. ‘ബിഹാര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്സൈസ്’ നിയമത്തില്‍ സംസ്ഥാനത്ത് എല്ലാ തരം മദ്യങ്ങളും വില്‍ക്കുന്നതിനുള്ള നിരോധനത്തിനു പുറമേ മദ്യം കൈവശം വച്ചതായി കണ്ടെത്തുന്ന വീട്ടിലെ പ്രായപൂര്‍ത്തിയായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാനും വ്യവസ്ഥയുണ്ട്.ഏപ്രില്‍ അഞ്ചിനാണു പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ബിഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. നിയമം കര്‍ശനമാക്കാന്‍ നിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും തടവുശിക്ഷ നല്‍കുന്ന ഭേദഗതി കൊണ്ടുവന്നതിനെ ‘താലിബാന്‍ നിയമം’ എന്നാണു പ്രതിപക്ഷം കുറ്റപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY