ന്യൂഡല്‍ഹി : കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ആകില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും കേസ് വേഗം തീര്‍പ്പാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യവും സുപ്രീംകോടതി തള്ളി. ജൂലൈ മൂന്നാം വാരം കേസില്‍ വാദം കേള്‍ക്കും.