ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

152

ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. സംസ്ഥാനസര്‍ക്കാരിന്റെ അന്വേഷണം പോരെയെന്നും സുപ്രീംകോടതി ചോദിച്ചു. നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ആദ്യം നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിന്നീട് നഷ്ടപരിഹാരം ഈടാക്കാമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണ വിധയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

NO COMMENTS