ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണ്ടെന്ന് സുപ്രീം കോടതി

172

ന്യൂഡല്‍ഹി : ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ലഫ്റ്റനന്റ് ഗവര്‍ണറുടെ പദവി ഗവര്‍ണര്‍ക്കു തുല്യമല്ല. എല്ലാത്തിനും ഗവര്‍ണറുടെ അനുമതി വേണ്ട. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്കും ബാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
ഭരണാധിപന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ദില്ലി സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റ്‌സ് ജ. ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഒരു മാസത്തിലേറെ വാദം കേട്ട ശേഷമാണ് വിധി പറയുന്നത്.

NO COMMENTS