ദില്ലി: മുത്തലാഖ് കേസില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചു. കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്താന്‍ പുരുഷന്മാര്ക്ക് അവകാശം നല്കുന്ന മുതലാഖ് വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രത്ത് ജഹാന് എന്ന യുവതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കുട്ടികളെ വിട്ടുകിട്ടാന്‍ ഇസ്രത് ജഹാന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുസ്ലിം വ്യക്തി നിയമം സാമൂഹ്യ പരിവര്‍ത്തനത്തിന്റെ പേരില്‍ മാറ്റിയെഴുതാന്‍ ആവില്ലെന്ന് വ്യക്തമാക്കി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരുന്നു. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ ദുര്‍ബലരാണെന്നും കോടതിയില്‍ പോയാല്‍ നടപടി നീണ്ടു പോകും എന്നായിരുന്നു മുസ്ലിം വ്യക്തി നിയബോര്ഡിന്റെ നിലപാട്.